ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ
ഈ സാഹചര്യത്തെ ആവേശത്തോടെയാണ് ഞാന്‍ കാണുന്നത്. താരങ്ങളെല്ലാം തന്നെ അവരുടെ ബൗളിങ് മെച്ചപ്പെടുതിയിട്ടുണ്ട്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം സജ്ജമാണെന്ന് ബൗളിങ് പരിശീലകനായ മോര്‍നെ മോര്‍ക്കല്‍. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് നിരയ്ക്ക് അനുഭവസമ്പത്ത് കുറവാണെങ്കിലും കാര്യങ്ങളെ ആവേശത്തോടെയാണ് കാണുന്നതെന്ന് മോനെ മോര്‍ക്കല്‍ പറയുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് കഴിഞ്ഞാലുള്ള താരങ്ങളില്‍ പ്രസിദ്ധ് കൃഷ്ണ 7 ടെസ്റ്റുകളും ഗുര്‍നൂര്‍ ബ്രാര്‍, അക്വിബ് നബി എന്നിവര്‍ പുതുമുഖങ്ങളുമാണ്.
ഈ സാഹചര്യത്തെ ആവേശത്തോടെയാണ് ഞാന്‍ കാണുന്നത്. താരങ്ങളെല്ലാം തന്നെ അവരുടെ ബൗളിങ് മെച്ചപ്പെടുതിയിട്ടുണ്ട്. ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനമാണ് ഗുര്‍നൂര്‍ ബ്രാര്‍ അടക്കമുള്ള താരങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളത്. പ്രസിദ്ധും സിറാജും ആഭ്യന്തരമത്സരങ്ങളടക്കം ഒരുപാട് കളിച്ചിടുള്ളവരാണ്. സ്പിന്നിനെ തുണയ്ക്കുന്നതാണ് ശ്രീലങ്കന്‍ പിച്ചുകളെങ്കിലും പേസര്‍മാര്‍ക്കും അവിടെ റോളുണ്ട്. കടുത ചൂടും ഈര്‍പ്പവുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാനവെല്ലുവിളിയെന്നും മോര്‍ക്കല്‍ പറഞ്ഞു.
20- 35 ഓവറുകള്‍ക്ക് ശേഷം പന്ത് പഴയതാകും. അത്തരം സാഹചര്യങ്ങളില്‍ ക്രീസ് എങ്ങനെ ഉപയോഗിക്കണം, ഷോര്‍ട്ട് ബോളുകള്‍ എങ്ങനെ പരീക്ഷിക്കണം എന്നതിലെല്ലാം ബുദ്ധിപരമായി ചിന്തിക്കണം. സാഹചര്യം മനസിലാക്കി കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെന്നും മോര്‍ക്കല്‍ പറഞ്ഞു.