1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lamine Yamal consoles Lionel Messi

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

നിശ്ചിത സമയത്ത് ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ അധിക സമയത്താണ് സ്‌പെയിൻ ഗോൾ നേടിയത്

Lamine Yamal consoles Lionel Messi, Messi, Yamal, ലയണൽ മെസി, ലമിൻ യമാൽ
Lamin Yamal and Lionel Messi

ലോകകപ്പ് ഫൈനലിന് ശേഷം അർജന്റീന നായകൻ ലയണൽ മെസിയെ ആശ്വസിപ്പിച്ച് സ്പാനിഷ് താരം ലമിൻ യമാൽ. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിൻ അർജന്റീനയെ തോൽപ്പിച്ചത്. 
 
മത്സരശേഷം മെസിയുടെ അടുത്തേക്ക് എത്തിയ യമാൽ ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തു. ആകെ തകർന്ന വിധമാണ് മെസിയെ കാണപ്പെട്ടത്. ഗ്രൗണ്ടിൽ താരം തനിച്ചിരിക്കുന്നതും നിരാശയോടെ തല താഴ്ത്തി നിൽക്കുന്നതുമായ ദൃശ്യങ്ങൾ ആരാധകരുടെയും ഉള്ളുലച്ചു. 
 
നിശ്ചിത സമയത്ത് ഗോളൊന്നും പിറക്കാതിരുന്ന മത്സരത്തിൽ അധിക സമയത്താണ് സ്‌പെയിൻ ഗോൾ നേടിയത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്‌പെയിന് വേണ്ടി ഗോൾ നേടിയത്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യ തോറ്റെങ്കിലും ഹിറ്റ്മാൻ ഹിറ്റായി, റെക്കോർഡുകൾ കടപുഴക്കി, വിരമിക്കൽ അഭ്യൂഹങ്ങൾക്കും അന്ത്യം