'നീ ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഞങ്ങൾ ഡിക്ലയർ ചെയ്യാം'; രസികൻ മറുപടിയുമായി ശ്രീലങ്ക ക്യാപ്റ്റൻ (വീഡിയോ)
രണ്ടാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 429 റൺസ് നേടി നിൽക്കെയാണ് കൊളംബോ ടെസ്റ്റിന് അവസാനമായത്
Sri Lanka vs India
ശ്രീലങ്കൻ നായകൻ ധനഞ്ജയ ഡി സിൽവ കൊളംബോ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകന് നൽകിയ മറുപടി വൈറലാകുന്നു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ഡിക്ലയർ ചെയ്യാൻ വൈകുന്നതിനിടെ ഇന്ത്യൻ ആരാധകൻ 'ഡിക്ലയർ ചെയ്യുമോ' എന്ന് ചോദിക്കുകയും ശ്രീലങ്കൻ നായകൻ അതിനു മറുപടി നൽകുകയുമായിരുന്നു.
'നിങ്ങൾ എപ്പോഴാണ് ഡിക്ലയർ ചെയ്യുന്നത്?' എന്നാണ് ഇന്ത്യൻ ആരാധകന്റെ ചോദ്യം. ഡ്രസിങ് റൂമിലെ ബാൽക്കണിയിൽ നിന്ന് 'നിങ്ങൾ ബാറ്റ് ചെയ്യുമെങ്കിൽ ഞങ്ങൾ ഡിക്ലയർ ചെയ്യാം' എന്നാണ് ലങ്കൻ നായകൻ ഇന്ത്യൻ ആരാധകനു മറുപടി നൽകിയത്.
രണ്ടാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 429 റൺസ് നേടി നിൽക്കെയാണ് കൊളംബോ ടെസ്റ്റിന് അവസാനമായത്. അതോടെ മത്സരം സമനിലയിലുമായി. Also Read: 200 കോടി ഉറപ്പിച്ച് നിവിൻ പോളി; പൃഥ്വിരാജിന് അടിതെറ്റി