'പാവം സിറാജ് അപ്പോഴും പുറത്ത്'; കൺകഷൻ സബ് ആയി പ്രസിദ്ധ് കൃഷ്ണ ഇറങ്ങി, ആകാശ് ദീപിനെ കയറ്റി
പരുക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ പേസർ ആകാശ് ദീപിനെ കയറ്റി. ബാറ്റ് ചെയ്യുന്ന സമയത്ത് തുടർച്ചയായി രണ്ട് ബൗൺസറുകൾ നേരിടേണ്ടിവന്നതോടെയാണ് കൺകഷൻ സബ് ആനുകൂല്യം ഉപയോഗിച്ച് ആകാശ് ദീപിനെ ഇന്ത്യ കയറ്റിയതും പകരം പ്രസിദ്ധ് കൃഷ്ണയെ ഇറക്കിയതും.
മൂന്നാം ദിവസമായ ഇന്ന് ആദ്യ സെഷനിൽ ഇന്ത്യക്കായി ബാറ്റ് ചെയ്യുകയായിരുന്നു ആകാശ് ദീപ്. കെയ്ൽ ജാമിസൺ എറിഞ്ഞ ഓവറിൽ തുടർച്ചയായി രണ്ട് പന്തുകൾ ബൗൺസർ ആയി. ഇത് ആകാശ് ദീപിന്റെ ഹെൽമാറ്റിലാണ് കൊണ്ടത്.
എതിർ ടീം മൂലം ഇത്തരത്തിൽ ബുദ്ധിമുട്ടുകളുണ്ടായാൽ പകരക്കാരനായി വേറെ താരത്തെ ഇറക്കാൻ അനുവാദമുണ്ട്. കൺകഷൻ സബ് എന്നാണ് ഇതിനെ പറയുക. ആകാശ് ദീപിന് പകരം കൺകഷൻ സബ് ആയി പ്രസിദ്ധ് കൃഷ്ണയെ ഇറക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്കായി ബാറ്റ് ചെയ്യാനും പന്തെറിയാനും പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിക്കും.
അതേസമയം മുഹമ്മദ് സിറാജിനെ കൺകഷൻ സബ് ആയി ഇറക്കാൻ ഇന്ത്യ തയ്യാറായില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രിത് ബുംറ കഴിഞ്ഞാൽ സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറാണ് സിറാജ്. ഒന്നാം ടെസ്റ്റിലും സിറാജ് ബെഞ്ചിൽ തന്നെയായിരുന്നു. Also Read: മമ്മൂട്ടി ചിത്രത്തിൽ നിന്ന് നസ്ലൻ പിന്മാറി?
