വൻ തകർച്ചയിലേക്ക് ഇന്ത്യ; 59 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 356 റൺസ് നേടിയപ്പോൾ ഇന്ത്യക്ക് 59 റൺസ് ആകുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടം.
ഓപ്പണർ യശസ്വി ജയ്‌സ്വാൾ (പൂജ്യം), ദേവ്ദത്ത് പടിക്കൽ (20 പന്തിൽ 21), നായകൻ ശുഭ്മാൻ ഗിൽ (29 പന്തിൽ 17) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. കെ.എൽ.രാഹുൽ 17 റൺസുമായി ക്രീസിലുണ്ട്.
ന്യൂസിലൻഡിനായി കെയ്ൽ ജാമിസൺ രണ്ട് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറിക്ക് ഒരു വിക്കറ്റ്. ടോം ബ്ലണ്ടൽ 211 പന്തിൽ 89 റൺസെടുത്ത് കിവീസിന്റെ ടോപ് സ്‌കോററായി. ടോം ലാതം 128 പന്തിൽ 59 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് (67 പന്തിൽ 36), ഡെവൻ കോൺവെ (79 പന്തിൽ 31), ഡാരിൽ മിച്ചൽ (74 പന്തിൽ 31), നഥാൻ സ്മിത്ത് (45 പന്തിൽ 26) എന്നിവരുടെ സംഭാവനകളും കിവീസിന്റെ ടോട്ടലിൽ നിർണായകമായി.
ഇന്ത്യക്കായി ആകാശ് ദീപ് 31.3 ഓവറിൽ 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. അൻഷുൽ കംബോജിനും ഗുർനൂർ ബ്രാറിനും രണ്ട് വീതം വിക്കറ്റുകൾ. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റൊന്നും ഇല്ല.
