ഗംഭീറിന്റെ ഈഗോയാണ് വലുത്; സിറാജിനെ വീണ്ടും തഴഞ്ഞു
Mohammed Siraj
ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും മുഹമ്മദ് സിറാജ് പുറത്ത്. ഗുർനൂർ ബ്രാർ അരങ്ങേറ്റം കുറിച്ചപ്പോൾ ജസ്പ്രിത് ബുംറയ്ക്ക് പിന്നിൽ സമീപകാലത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് പെർഫോമൻസിന് ഉടമയായ സിറാജിനെ അവഗണിച്ചു.
എന്തുകൊണ്ടാണ് സിറാജിനെ ഇത്തവണയും ഒഴിവാക്കിയതെന്ന് വ്യക്തമല്ല. ഒന്നാം ടെസ്റ്റിൽ സിറാജിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇത്തവണയും പരിശീലകൻ ഗൗതം ഗംഭീർ തന്റെ ഈഗോയിൽ ഉറച്ച് നിൽക്കുകയാണ്.
48 ടെസ്റ്റുകളിൽ നിന്ന് 144 വിക്കറ്റുകളാണ് ടെസ്റ്റിൽ സിറാജിനുള്ളത്. അതിൽ 108 വിക്കറ്റുകളും വിദേശത്തും നിഷ്പക്ഷ വേദികളിലുമായാണ്. വിദേശത്ത് ഇന്ത്യക്കായി ബുംറയോളം തിളങ്ങുന്ന ബൗളറെ എന്തുകൊണ്ട് പുറത്തിരുത്തി എന്നത് വ്യക്തമല്ല. പരിശീലകൻ ഗൗതം ഗംഭീർ സിറാജിനെ തഴയുന്നത് അയാളുടെ മതം നോക്കിയാണോ എന്ന് പോലും സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്.
ജസ്പ്രിത് ബുംറയ്‌ക്കൊപ്പം അൻഷുൽ കംബോജ്, ആകാശ് ദീപ്, ഗുർനൂർ ബ്രാർ എന്നിവരാണ് പേസ് നിരയിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്. ആകാശ് ദീപിന് രണ്ട് വിക്കറ്റ്. അൻഷുൽ കംബോജും ബ്രാറും ഓരോ വിക്കറ്റ് വീഴ്ത്തി. Also Read: മലയാളികളെ നിങ്ങൾ ഇത് കണ്ട് ഞെട്ടും, ഐഎഫ്എഫ്ഐയിൽ കയ്യടി നേടി വാമ്പയർ ത്രില്ലർ ഫാഫ്
