അനുബന്ധ വാര്‍ത്തകള്‍
- പാല്‍ ഒഴിവാക്കുന്നതിലൂടെ പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഫലം ലഭിക്കും!
- ഈ കിഴങ്ങ് പോഷകങ്ങളുടെ കലവറ; വാഴപ്പഴത്തിലുള്ളതിലും കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു!
- ഒരുമാസം പാലുകൊണ്ടുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു നോക്കു, അതിശയകരമായ ആരോഗ്യഗുണങ്ങള്‍!
- കുടിക്കുന്ന സമയം അനുസരിച്ച് ഫലം കിട്ടും: പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്
- പ്രോട്ടീനും പോഷകങ്ങളും ധാരാളം, തൈരിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
പാലിന് ചില ദൂഷ്യവശങ്ങള്‍ ഉണ്ടെങ്കിലും ദിവസവും പാലുകുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അറിയാതെ പോകരുത്
പാല്‍ ഒരു സമീകൃതാഹാരമാണ്. പോഷക സമ്പുഷ്ടമായി പാലിന് നല്ലഗുണങ്ങളാണ് ഉള്ളതെങ്കിലും ചിലര്‍ക്ക് ഇത് ദോഷം ചെയ്യും. പാലിനെ വിഘടിപ്പിക്കാനുള്ള ശേഷി ചിലരുടെ കുടലിന് കാണില്ല. ഇതിനെ ലാക്ടോസ് ഇന്റോളറന്‍സ് എന്നാണ് പറയുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് പാല്‍ കുടിക്കാം. പ്രധാനമായും കാല്‍സ്യത്തിന്റെ ഉറവിടമാണ് പാല്‍. ഇത് പല്ലിനും എല്ലിനും ബലം നല്‍കും. പ്രോട്ടീനും പാലില്‍ ധാരാളം ഉണ്ട്. ഇത് ശരീര കലകളുടെ വളര്‍ച്ചയ്ക്കും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായിക്കും.
വിറ്റാമിന്‍ ഡി, എ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി എന്നിവയും പാലില്‍ ധാരാളം ഉണ്ട്. അതേസമയം പാല്‍ ശരീരത്തെ ഹൈഡ്രേറ്റായി നിലനിര്‍ത്താന്‍ സഹായിക്കും. കുട്ടികളുടെ വര്‍ച്ചയില്‍ പാല്‍ പ്രധാന പങ്കുവഹിക്കുന്നു. ചില പഠനങ്ങള്‍ പറയുന്നത് മിതമായ അളവില്‍ പാല്‍ കുടിക്കുന്നത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ വരുന്നത് കുറയ്ക്കുമെന്നാണ്.
അടുത്ത ലേഖനം