അനുബന്ധ വാര്‍ത്തകള്‍
- ക്ഷീണിച്ചതും വരണ്ടതുമായ കണ്ണുകളാണോ നിങ്ങളുടേത്
- ആന്റിഓക്സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
- കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ
- കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില അറിയു! നേത്രങ്ങളെ സഹായിക്കാന്‍ ഈ നാലു ഭക്ഷണങ്ങള്‍ കഴിക്കാം
- ഡയറ്ററി ഫൈബര്‍ വളരെയധികമുള്ള ഈ പഴം ദഹനത്തിനും മലബന്ധത്തിനും ഉത്തമം
കണ്ണിന്റെ ആരോഗ്യത്തിന് ചക്കപ്പഴം എങ്ങനെ സഹായിക്കുമെന്നറിയാമോ
ചക്കയുടെ ആരോഗ്യ ഗുണം ഇപ്പോള്‍ പ്രശസ്തമായിരിക്കുകയാണ്. പല പഠനങ്ങളും ഇത് സംബന്ധിച്ച് വരുന്നുണ്ട്. ചക്കപ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇത് റെറ്റിനല്‍ ഡീജനറേഷനെ തടയുന്നു. അങ്ങനെ കാഴ്ച മങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തൈറോയിഡ് രോഗമുള്ളവര്‍ക്കും ചക്കപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ കോപ്പര്‍ ധാരാളം ഉണ്ട്. ഇത് തൈറോയിഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്നു.
കൂടാതെ ചക്കപ്പഴത്തില്‍ പൊട്ടാസ്യവും കാല്‍സ്യവും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വൃക്കയിലൂടെ കാല്‍സ്യം നഷ്ടപ്പെടുന്നത് പൊട്ടാസ്യം തടയുന്നു.
അടുത്ത ലേഖനം