1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Should Diabetic Patient skip chicken

പ്രമേഹരോഗികൾ ചിക്കൻ കഴിക്കരുത്?

അതേസമയം പ്രമേഹ രോഗികൾക്ക് പച്ചക്കറി നന്നായി കഴിക്കാവുന്നതാണ്

Diabetes, Chicken, Diabetes and Chicken Diet, Diabetes Patients Chicken, പ്രമേഹം, ചിക്കന്‍, പ്രമേഹ രോഗികള്‍ ചിക്കന്‍ കഴിക്കാമോ
ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തേണ്ട വിഭാഗമാണ് പ്രമേഹ രോഗികൾ. ഗ്ലൂക്കോസിന്റെ അളവ് ഏറ്റവും കുറവുള്ള ഭക്ഷണ സാധനങ്ങളാണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത്. ചോറ്, ചപ്പാത്തി, കിഴങ്ങ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പ്രമേഹമുള്ളവർ ഒഴിവാക്കണം. 
 
അതേസമയം പ്രമേഹ രോഗികൾക്ക് പച്ചക്കറി നന്നായി കഴിക്കാവുന്നതാണ്. പച്ചക്കറികളിൽ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറവാണ്. എന്നാൽ കിഴങ്ങ് വർഗത്തിൽപ്പെട്ടവ അധികം കഴിക്കരുത്. വെണ്ണ, നെയ്യ്, തൈര് എന്നിവയിലും ഗ്ലൂക്കോസിന്റെ അളവ് കുറവാണ്. 
 
പ്രമേഹ രോഗികൾക്ക് ചിക്കൻ ധൈര്യമായി കഴിക്കാം. ഇറച്ചി, മീൻ, മുട്ട എന്നിവയിലെല്ലാം ഗ്ലൂക്കോസ് കുറവാണ്. കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ കൂടുതൽ അടങ്ങിയതുമാണ് ചിക്കൻ. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം. ചിക്കൻ പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. മാത്രമല്ല ചിക്കൻ കറി വയ്ക്കുകയാണെങ്കിൽ വളരെ ചെറിയ തോതിൽ മാത്രമേ വെളിച്ചെണ്ണയും മസാലകളും ഉപയോഗിക്കാവൂ. പ്രമേഹ രോഗികൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചിക്കൻ കഴിക്കുന്നതിൽ യാതൊരു ദോഷവും ഇല്ല.
 
അടുത്ത ലേഖനം
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകള്‍ക്ക് ദോഷകരമാണോ? ഹോര്‍മോണുകളെ ബാധിക്കും