1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel's Lebanon attack

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

US - Iran
ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങള്‍ക്ക് മറുപടിയായി യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാഥമിക കരാറുമായി ബന്ധപ്പെട്ട് യുഎസുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവച്ചതായി തസ്‌നിം വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ നീക്കത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഹിസ്ബുള്ളയുമായും സംസാരിച്ചതായും ഇരുപക്ഷവും പരസ്പരം ആക്രമണം നിര്‍ത്താന്‍ സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 
 
ലെബനനില്‍ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലും വെടിനിര്‍ത്തലിനുള്ള മുന്‍വ്യവസ്ഥകളില്‍ ഒന്നായിരുന്നു ലെബനന്‍ എന്നതും, ഇപ്പോള്‍ ലെബനന്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഈ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതിനാലും ഇറാന്‍ ചര്‍ച്ചാ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക