ഒരൊറ്റ സ്ത്രീയും കണ്ണിൽപ്പെടരുത്, ഹൈന്ദവസംഘടനയുടെ സന്ദർശനത്തിനായി വനിതാ ജീവനക്കാരെ ഒഴിപ്പിച്ചു, ഐഫൽ ടവർ അടച്ചു!
പാരീസില്‍ ഹൈന്ദവക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
ഹൈന്ദവ സംഘടനയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഐഫല്‍ ടവര്‍ വനിതാ ജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഐഫല്‍ ടവര്‍ താല്‍ക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബോച്ചാസന്‍വാസി അക്ഷര്‍ പുരുഷോതം സ്വാമിനാരായണന്‍ സന്‍സ്ഥ(ബിഎപിഎസ്) എന്ന സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേര്‍ ഐഫല്‍ ടവര്‍ സന്ദര്‍ശിക്കാനായി എത്തിയത്. സന്ദര്‍ശനസമയത്ത് വനിതാ ജീവനക്കാര്‍ കാഴ്ചയില്‍പ്പെടരുതെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഈ സംഘം കടന്നുപോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരീസില്‍ ഹൈന്ദവക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
मनुस्मृति को मानने वाले लोग महिलाओं को हमेशा अपने से कमज़ोर और अपने से तुच्छ मानते हैं.. यही लोग अब दुनिया भर में देश का नाम बर्बाद कर रहे हैं.. उम्मीद है एक एक को पकड़कर जेल में डाला जाएगा! https://t.co/TrtLokCqIE
— sohit mishra (@sohitmishra99) September 8, 2026
സംഭവം ലിംഗ സമത്വത്തിന് എതിരായ നടപടിയാണെന്ന് അറിയിച്ചാണ് വനിതാ ജീവനക്കാര്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ടവര്‍ അടച്ചിട്ടു. മാനേജ്‌മെന്റ് വനിതാ ജീവനക്കാരോട് ക്ഷമാപണം നടത്തുകയും അവരെ ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. സംഭവത്തില്‍ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും പ്രതിഷേധം രേഖപ്പെടുതി. സംഭവത്തില്‍ അന്വേഷണത്തിന് പാരീസ് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗ്വാര്‍ ഉത്തരവിട്ടു. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഇത്തരം നിബന്ധനകള്‍ അംഗീകരിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Nous comprenons les préoccupations exprimées et les prenons très au sérieux.
— BAPS Mandir Swaminarayan Hindou de Paris (@BAPSParis) September 7, 2026
Compte tenu de la taille de notre délégation, la visite a été organisée en coordination avec les équipes de la tour Eiffel, au début des horaires habituels douverture, afin de limiter autant que… pic.twitter.com/gyiwzmh6Jv
അതേസമയം സന്ദര്‍ശകര്‍ക്ക് തടസ്സങ്ങള്‍ കുറയ്ക്കാനും സാധാരണ പ്രവേശനം ഉറപ്പാക്കാനും അധികൃതരുമായി ഏകോപിപ്പിച്ചാണ് സന്ദര്‍ശനം നടത്തിയതെന്ന് ബിഎപിഎസ് അറിയിച്ചു. സന്ദര്‍ശനത്തിനിടെ മറ്റ് സന്ദര്‍ശകര്‍ക്ക് സ്മാരകത്തിലേക്ക് പ്രവേശനം നിഷേധിച്ചതായി അറിവില്ലെന്നും സംഘടന പറഞ്ഞു.