1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pope Leo against AI Technology

എഐ ചൂഷകർ ആയേക്കാം; ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മാർപാപ്പ

Pope Leo, Robert Prevost, Allegations against Pope Leo XIV
Pope Leo

ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയപ്പോൾ അത് വലിയൊരു വിടവാകുമെന്നാണ് ലോകം കരുതിയത്. ആഗോള കത്തോലിക്കാസഭയുടെ തലവനായിരിക്കെ വിശാലമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്താൻ പോപ്പ് ഫ്രാൻസിസിന് സാധിച്ചിരുന്നു. ലാറ്റിൻ അമേരിക്കക്കാരനായ ഫ്രാൻസിസ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവ് കൂടിയായിരുന്നു. മനുഷ്യരെ വേർതിരിവില്ലാതെ കാണണമെന്നും സ്‌നേഹത്തിന് മതം, ലിംഗം, ജാതി, വർഗം എന്നിവയുടെ അതിർവരമ്പുകൾ ആവശ്യമില്ലെന്നും പ്രത്യക്ഷത്തിലും പരോക്ഷമായും പ്രഖ്യാപിച്ച മാർപാപ്പയാണ് ഫ്രാൻസിസ്. അതേ രാഷ്ട്രീയമുള്ള മറ്റൊരാൾ ഇനി സാധ്യമാണോ എന്ന് സംശയിച്ച് നിൽക്കുമ്പോൾ ആണ് പോപ്പ് ലിയോയുടെ വരവ്. 
 
ലിയോയുടെ ആദ്യ ചാക്രിക ലേഖനത്തിൽ അടിമത്തത്തെ ന്യായീകരിക്കേണ്ടി വന്നതിൽ ചരിത്രപരമായ ക്ഷമാപണം ഉണ്ടായിരുന്നു. അടിമത്തത്തെ ന്യായീകരിക്കുന്നതിലും അതിനെ തുറന്നെതിർക്കാൻ വൈകിയതിലും കത്തോലിക്കാ സഭക്കുണ്ടായ പങ്കിൽ ലോകത്തോടു മാപ്പ് ചോദിക്കാൻ മാർപാപ്പ മടിച്ചില്ല. 'സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത മുറിവ്' എന്നാണ് ചാക്രികലേഖനത്തിൽ പറയുന്നത്. ഈ വിഷയത്തിൽ ഒരു മാർപാപ്പ ഇത്രയും രാഷ്ട്രീയബോധ്യത്തോടെയും നിരുപാധികവും മാപ്പപേക്ഷ നടത്തുന്നത് ആദ്യമായിട്ടായിരിക്കും. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെതിരെയും മാർപാപ്പ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. എഐ യുഗത്തിൽ മനുഷ്യർ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് അന്ന് സിപിഎം മുന്നറിയിപ്പ് നൽകിയത്. എഐ മനുഷ്യരാശിയെ ദുർബലപ്പെടുത്തുമെന്നാണ് ലിയോ മാർപാപ്പയും പറയുന്നത്. 
 
'യന്ത്രങ്ങളുടെ പറുദീസ'യിലാണ് ആധുനിക ലോകം. സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്. അതിനിടയിൽ മനുഷ്യത്വം നഷ്ടപ്പെടുത്തരുതെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി. നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുകയും അതിൽ കടന്നുകയറുകയും ചെയ്യുന്ന യന്ത്രങ്ങളുടെ ഈ പറുദീസയ്ക്കിടയിൽ മനുഷ്യത്വം നഷ്ടപ്പെടാതിരിക്കണമെങ്കിൽ, ധാർമ്മികമായി ശരിയായത് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ധാർമ്മിക വിവേചനബുദ്ധിയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
Onam Bumper 2026 Draw Live Updates: 30 കോടിക്ക് അർഹമായ നമ്പർ ഇതാണ് ! ഓണം ബംപർ നറുക്കെടുപ്പ് തത്സമയം