1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Kerala gold rate massive drop

സ്വർണത്തിന് ഇതെന്ത് പറ്റി, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 3760 രൂപ!,പവൻ വില 92,000ത്തിലേക്ക്

ഗ്രാമിന് ആനുപാതികമായി 470 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,510 ആയി കുറഞ്ഞു.

Gold Rate, Today Gold Rate, Huge drop in Gold Rate, Gold Rate Today Live Updates
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒറ്റയടിക്ക് 3760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 92,080 രൂപയാണ് വില. ഗ്രാമിന് ആനുപാതികമായി 470 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,510 ആയി കുറഞ്ഞു.
 
ചൊവ്വാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണം. കഴിഞ്ഞ 14 ആഴ്ചയ്ക്കിടെ സ്വര്‍ണവില 16,000 രൂപയോളമാണ് കുറഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത