'ഓടിക്കോ സ്വർണമെടുക്കാൻ'; പവന് ഒരുലക്ഷത്തിൽ താഴെ !
Gold Rate Today
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 11 മാസങ്ങൾക്ക് ശേഷം സ്വർണ വില ഒരുലക്ഷത്തിന് താഴേക്ക് എത്തി. കഴിഞ്ഞ വർഷം ഡിസംബർ 23 നാണ് കേരളത്തിൽ ആദ്യമായി സ്വർണവില ഒരുലക്ഷം കടന്നത്.
ഒരുലക്ഷം കടന്നശേഷം പടിപടിയായി ഉയർന്ന് 1,31,000 വരെ സ്വർണവില എത്തിയതാണ്.
ഇന്നലെ ഗ്രാമിന് 75 രൂപയാണ് കുറഞ്ഞതെങ്കിൽ ഇന്ന് ഗ്രാമിന് 70 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 560 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 99,760 രൂപയും ഗ്രാമിന് 12,470 രൂപയുമാണ്.
ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറിൽ താഴെ തന്നെ നിൽക്കുകയാണ്. Also Read: 'നാൽപ്പതുകാരനെ കൊണ്ട് എങ്ങനെ ലോകകപ്പ് കളിക്കാനാകും?'; രോഹിത്തിനെ പുറത്താക്കാൻ ചർച്ചകൾ തുടങ്ങി
