1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Padmaja Venugopal BJP Congress

ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ

Padmaja Venugopal, BJP, Congress, Lok Sabha Election 2024, Kerala News
ബിജെപി വിട്ടപ്പോഴാണ് തന്റെ മനസ് ശാന്തമായതെന്ന് പത്മജ വേണുഗോപാൽ. ബിജെപിയിലേക്ക് പോയപ്പോൾ ഒരു മീനിനെ പിടിച്ച് കരയിലിട്ടത് പോലെയായിരുന്നു മനസ്. ഇപ്പോൾ ആണ് അതൊന്ന് ശാന്തമായതെന്ന് പത്മജ പറഞ്ഞു. 
 
വ്യക്തിപരമായ കാരണങ്ങളാലാണ് ബിജെപി വിട്ടത്. വേറെ ഏതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളുമായി ചേർന്നുപോകാൻ സാധിച്ചിരുന്നില്ല. ഞാൻ വളർന്നുവന്ന രീതിയും അവരുടെ രീതിയും രണ്ടും രണ്ടാണ്. ഞാൻ ആരാധിക്കുന്നവരെയല്ല അവർ ആരാധിക്കുന്നത്. അവരുടെ നേതാക്കളെല്ലാം വേറെയാണ്. കുട്ടിക്കാലത്ത് എതിരായി കേട്ട പേരുകളൊക്കെയാണ് അവരുടെ നേതാക്കൾ. അതെല്ലാം വളറെ ബുദ്ധിമുട്ടായി തോന്നി - പത്മജ പറഞ്ഞു. 
 
കോൺഗ്രസിൽ നിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് നേരത്തെ പത്മജ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ എത്തിയ ശേഷം കോൺഗ്രസിനെതിരെ പലപ്പോഴും പത്മജ വിമർശനം ഉന്നയിച്ചിട്ടുമുണ്ട്. 
അടുത്ത ലേഖനം
ബിജെപിയിലേക്ക് പോയത് തെറ്റായി പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു: പത്മജ വേണുഗോപാൽ