കോൺഗ്രസ് - ലീഗ് ഗൂഢാലോചനയ്ക്ക് തിരിച്ചടി; അരിയിൽ ഷുക്കൂർ വധക്കേസിൽ ജയരാജനും രാജേഷും കുറ്റവിമുക്തർ
P Jayarajan
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും കുറ്റവിമുക്തർ. ഇരുവർക്കും എതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. സിബിഐ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിൽ കുറ്റവിമുക്തനായി.
പ്രതികൾ ഇങ്ങനെ
ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി അജിത് കുമാർ, 28ാം പ്രതി പി.പി സുരേശ എന്നിവരാണ് കുറ്റക്കാർ. കെവി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനിൽക്കും. 18 പ്രതികളെയാണ് കേസിൽ വെറുതെവിട്ടത്.
കോൺഗ്രസ് - ലീഗ് ഗൂഢാലോചന പൊളിഞ്ഞു
പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവരെ കേസിൽ കുടുക്കാൻ കോൺഗ്രസ് - ലീഗ് ഗൂഢാലോചന നടന്നിരുന്നു. സിബിഐ കോടതി വിധിയോടെ അതിനു തിരിച്ചടിയേറ്റു. കണ്ണൂർ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്ന കെ.സുധാകരന്റെ നേതൃത്വത്തിലാണ് സിപിഎം നേതാക്കൾക്കെതിരായ ഗൂഢാലോചന നടന്നത്. ഇത് പിൽക്കാലത്ത് കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്.
സംഭവിച്ചത്
2012 ഫെബ്രുവരി 19ന് വൈകിട്ട് അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗും സിപിഎമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഫെബ്രുവരി 20ന് രാവിലെ 11.30നുശേഷം പ്രദേശം സന്ദർശിക്കാനെത്തിയതായിരുന്നു പി ജയരാജനും കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷും. ഇവരുടെ വാഹനം അരിയിൽ മുസ്ലിം ലീഗ് ഓഫീസിന് സമീപം ഒരു സംഘം തടഞ്ഞിരുന്നു. ഇതിനിടെ, കോതായി എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയിൽ കാണിക്കാനായി ഷുക്കൂറും സുഹൃത്തുക്കളും വീട്ടിനു മുന്നിലെ പുഴയിലൂടെ തോണിയിൽ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കീഴറ വള്ളുവൻ കടവിൽവെച്ച് സിപിഎം പ്രവർത്തകർ ഇവരെ പിന്തുടർന്നുവെന്നും സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടിയപ്പോൾ തടഞ്ഞുവെച്ചുവെന്നുമാണ് കേസ് അന്വേഷണത്തിൽ ഉയർന്ന ആരോപണം. ഷുക്കൂർ പിന്നീട് വഴിയിൽവെച്ച് കൊല്ലപ്പെട്ടു. ഇതിൽ ജയരാജനും രാജേഷും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു ആരോപണം. Also Read: കൂടിയാലോചനയില്ലാതെ ഇനി പറ്റില്ലെന്ന് കെസി പക്ഷം, പരിഗണിച്ചില്ലെന്ന് എ ഗ്രൂപ്പിന്റെ പരാതി: മുഖ്യമന്ത്രിക്കെതിരെ കോണ്ഗ്രസില് പരാതി
