ബിജെപിയിലേക്ക് പോയത് തെറ്റായി പോയി, ആ തെറ്റ് ഇപ്പോൾ തിരുത്തുന്നു: പത്മജ വേണുഗോപാൽ
ബിജെപി വിട്ട് പത്മജ വേണുഗോപാല്‍. ബിജെപിയില്‍ പോയത് തെറ്റായ തീരുമാനമായി പോയെന്നും ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെയാണ് എടുത്തുചാടിയതെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയെന്നും അക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും പത്മജ പറഞ്ഞു.
ബിജെപി വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും താന്‍ ഒന്നും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്നും പത്മജ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ തിരികെ ചേരുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസിലെ പദവി കണ്ടല്ല രാജി. ആരുമായും തര്‍ക്കമില്ലെന്നും പത്മജ അറിയിച്ചു. അതേസമയം പത്മജ തിരികെ കോണ്‍ഗ്രസില്‍ തന്നെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
