'കോൺഗ്രസിനെതിരെ ചർച്ചയിൽ ഇൻട്രോ'; അസിത സഹീർ 24 വിട്ടതിന് കാരണം?
Sreekandan Nair and Asitha
യുഡിഎഫ് സർക്കാരിന്റെ നെറികേടുകൾക്കെതിരെ ചർച്ചയിൽ ഇൻട്രോ പറഞ്ഞതിൽ മാനേജ്മെന്റിന്റെ അതൃപ്തിക്ക് കാരണമാകുകയും അതുകൊണ്ടാണ് വാർത്താ അവതാരക 24 ചാനൽ വിട്ടതെന്നും റിപ്പോർട്ട്. സിപിഎം നേതാവും ചർച്ചകളിലെ സ്ഥിരംസാന്നിധ്യവുമായ അഡ്വ.അരുൺ കുമാറാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചത്.
പൂർണമായും കോൺഗ്രസിന് അടിമപ്പെട്ട് മാധ്യമപ്രവർത്തനം നടത്തുന്ന ചാനലാണ് ട്വന്റിഫോർ എന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് ബലപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
അരുൺ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അസിത സഹീർ 24 ൽ നിന്നും രാജിവെച്ചത് എന്തിനാണെന്ന് നിങ്ങൾക്കറിയുമോ ? മാസങ്ങൾക്ക് മുമ്പ് ഒരു ഡിബേറ്റിൽ നടത്തിയ ഈ ഇൻട്രോ അതിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഈ ഇൻട്രോയുടെ പേരിൽ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതിൽ നിന്നും അസിതയെ മാറ്റി നിർത്തിയത്.
കാരണമെന്തെന്നോ....? ഈ ഇൻട്രോ കോൺഗ്രസ്കാർക്ക് പൊള്ളിയത്രേ! കെപിസിസി ഓഫീസിൽ നിന്ന് ഏമാൻമാരുടെ 'വിളി' ചാനൽ മുതലാളിക്ക് വന്നു അത്രേ! ഫലമോ രണ്ടുമാസത്തോളം ഡിബേറ്റിൽ നിന്നള്ള മാറ്റി നിർത്തൽ.
എന്തിനാണെന്നല്ലേ.....?
സത്യം വിളിച്ചു പറഞ്ഞതിന്.......
തന്റെ നിലപാടുകളിൽൽ ഉറച്ചുനിന്നതിന്......
നട്ടെല്ല് മറ്റുള്ളവരുടെ മുന്നിൽ പണയം വയ്ക്കാതെ കണക്കുകളും ഉദാഹരണങ്ങളും കൊണ്ട് എതിരാളികളുടെയും സഹപ്രവർത്തകരുടെയും വ്യാജപ്രചരണങ്ങളെയും നുണകളെയും പൊളിച്ചടുക്കിയതിന്........
ഇത് ഒരുതവണ അല്ല കേട്ടോ !. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം VD സതീശന്റെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോഴും അസിത ഒരു ഡിബേറ്റിൽ ഇൻട്രോ മികച്ച രീതിയിൽ അവതരിപ്പിച്ചു. അന്നും മാസങ്ങളോളം ഡിബേറ്റിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു യാതൊരു കാരണവുമില്ലാതെ......
ചാനൽ മുതലാളിക്ക് കോൺഗ്രസ് നേതാക്കന്മാരുടെ വിളി വന്നത് തന്നെ കാരണം. അതുമാത്രമല്ല, എഡിറ്റോറിയൽ മീറ്റിങ്ങിൽ വലതുപക്ഷത്തിന്റൈ നാവായി മാറിയ സഹപാനനലിസ്റ്റുകളെ പപ്പടം പോലെ പൊട്ടിച്ച നിരവധി അവസരങ്ങൾ നമ്മൾ കണ്ടു.
അസിതക്കെതിരായ ഗുരുതരമായ മറ്റൊരാരോപണം, വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി യിൽ നിന്നും 'ഗവേഷണ പ്രബന്ധങ്ങളുമായിട്ട്' വന്ന സഹഎഡിറ്റർമാരെ ഡേറ്റകളും കണക്കുകളും വസ്തുതകളും വച്ച് അടിച്ചുപൊളിച്ച് നിലത്തിട്ടു ഇഞ്ച പരിഭവമാക്കിയാണയാത്രേ ! ഇതൊക്കെ യുഡിഎഫിന് വേണ്ടി 24 മണിക്കൂറും പണിയെടുത്ത ചാനൽ മുതലാളിമാരും കേരളത്തിൽ യുഡിഎഫ് ജയിച്ചപ്പോൾ ആനന്ദ നൃത്തം ചവിട്ടിയ സഹ എഡിറ്റർമാരും എങ്ങനെ സഹിക്കും തന്റെ ബോധ്യങ്ങൾ കൃത്യമായിട്ട് അവതരിപ്പിക്കാൻ കരുത്തുള്ള ഈ പെൺകുട്ടി നടത്തിയ ശക്തമായ ഇടപെടലുകളെ വാക്കുകൊണ്ട് നേരിടാൻ കഴിയാതെ വന്നപ്പോൾ, ഒറ്റപ്പെടുത്തി, ഭയപ്പെടുത്തി കീഴ്പ്പെടുത്തത്താൻ നോക്കി ആ ചാനലിൽ നിന്നു പറഞ്ഞു വിടാൻ വേണ്ടിയിട്ടുള്ള ഗൂഡാലോചനയാണ് ചാനൽ മുതലാളിമാരും സഹപ്രവർത്തകരും ഓരോരുത്തരായി നടത്തികൊണ്ടിരുന്നത്.
അസിത സഹീറിന്റെ മുന്നിൽ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നാമത്തെത് തന്റെ ബോധ്യങ്ങളും നിലപാടുകളും പണയം വച്ച് ചാനൽ മുതലാളിമാർ പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി അവരുടെ എല്ലാ നുണപ്രചരണങ്ങൾക്കും കച്ചവട താൽപര്യങ്ങൾക്കും കപട നിലപാടുകൾക്കും തലയാട്ടി ചാനലിൽ തുടരാം. അല്ലെങ്കിൽ 24 ൽ നിന്നും രാജിവച്ച് പുറത്തുവന്ന്, തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന് അന്തസ്സോടെ അഭിമാനത്തോടെ തനിക്ക് പണിയെടുക്കാൻ കഴിയുന്ന ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കാം.
ദേശീയതലത്തിൽ പല മാധ്യമപ്രവർത്തകരെയും ഭരണകൂടവും ചാനൽ മുതലാളിമാരും ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന, തങ്ങങ്ങുടെ നിലപാടുകൾക്ക് എതിരെ നിൽക്കുന്നവരെ തീർത്തു കളയുന്ന പല സാഹചര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അതേസമാനമായ സാഹചര്യമാണ് 24 News ലും ഉണ്ടായിരിക്കുന്നത്. ഏതായാലും ചാനൽ മുതലാളിമാരുടെ ഭീഷണിക്ക് മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ അന്തസ്സോടെ രാജിവച്ച് അഭിമാനത്തോടെ തന്റെ സ്വന്തം വഴി തേടിയിരിക്കുന്നു അസിത. ഈ പോരാളിക്ക് അഭിവാദ്യങ്ങൾ
ഒന്ന് ഉറക്കെ പറയാം.......
തല താഴ്ത്താൻ മടിയില്ലാത്തവർക്കേ ഇത്തരം മാധ്യമങ്ങളിൽ തുടരാൻ കഴിയൂ..... പോരാളികൾക്ക് വേറെയും ഉണ്ട് നിരവധി മാധ്യമങ്ങൾ കേരളത്തിൽ...... Also Read: Scene Box Office Collection: 200 കോടിയും കടന്ന് സൂര്യ ചിത്രം കുതിക്കുന്നു
