അനുബന്ധ വാര്‍ത്തകള്‍
- ലോക ജനസംഖ്യ 800 കോടിയിലത്താന് ഇനി ദിവസങ്ങള്‍ മാത്രം!
- യൂറോപ്പില്‍ ഉഷ്ണതരംഗം തീവ്രം: ഇറ്റലിയിലെ പ്രധാന നഗരങ്ങളിലെല്ലാം റെഡ് അലര്‍ട്ട്
- എഐ ഭീഷണികൾ നേരിടണമെന്ന് രക്ഷാസമിതി യോഗത്തിൽ യുഎസും ചൈനയും
- കൊല്ലത്ത് ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- യൂറോപ്പില്‍ ചൂട് കനക്കുന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇറ്റലി
ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം
ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫ്രീമാന്റില്‍ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മറ്റൊരു കപ്പലില്‍നിന്ന് വെള്ളമടിച്ച് തീകെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വെള്ളം അടിച്ചാല്‍ കപ്പല്‍ മുങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ പിന്‍വാങ്ങി. വടക്കന്‍ ഡച്ച് ദ്വീപ് ആംലാന്‍ഡിനു സമീപത്താണ് അപകടം.
കപ്പലിന് ചൊവ്വാഴ്ച രാത്രിയാണ് തീപിടിച്ചത്. ഇലക്ട്രിക് കാറില്‍നിന്നാണ് തീപിടിച്ചത്. ബുധനാഴ്ച വൈകീട്ടും തീയണക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരായിരുന്നു.
അടുത്ത ലേഖനം