മനസിൽ ചിന്തിക്കുന്നത് തനിയെ ടൈപ്പ് ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഫെയിസ്ബുക്ക്. ബ്രെയിൻ കംബ്യൂട്ടർ ഓഗ്മെന്റ് റിയലിറ്റി ഇന്റർഫേസ് എന്നാണ് ഇതിന് ഫെയിസ്ബുക്ക് പേര് നൽകിയിരിക്കുന്നത്. തലച്ചോറുകൾകൊണ്ട് നിയന്ത്രിക്കാവുന്ന കമ്പ്യൂട്ടറുകൾ നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ഇത്. കാലിഫോർണിയ, സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റികളിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് വികസിപ്പിച്ചെടുക്കുന്നത്. നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉള്ള രോഗികളിൽനിന്നും വാക്കുകൾ തിരിച്ചറിയാനുള്ള പഠനം നടത്തുന്ന ഗവേഷകരാണ് ഫെയിസ്ബുക്കിനൊപ്പം...