ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധി!
ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 14 ദിവസം അവധിയാണ്. ആര്‍ബി ഐയുടെ അവധികലണ്ടര്‍ അനുസരിച്ചാണ് രാജ്യത്തെ ബാങ്കുകള്‍കള്‍ക്ക് 2023 ആഗസ്റ്റില്‍ 14 ദിവസത്തെ അവധിയുള്ളത്. രക്ഷാബന്ധന്‍, സ്വാതന്ത്രദിനം, ഓണം തുടങ്ങിയ ആഘോഷങ്ങള്‍ ഈമാസത്തിലാണ്.
കേരളത്തില്‍ ആഗസ്റ്റ് 6,12,13,15,20,26,27,28,29,31 എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിടുമെങ്കിലും ഇന്റര്‍നെറ്റ് ബാങ്കിങ് എല്ലാ ദിവസവും ലഭ്യമാകും.