1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Chandy Oommen VD Satheesan KC Venugopal

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

VD Satheesan, KC Venugopal,Congress candidate list,Kerala elections
എല്ലാക്കാലത്തും ഉമ്മൻചാണ്ടിക്ക് തലവേദനയായിരുന്ന വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് ചാണ്ടി ഉമ്മൻ. മന്ത്രിസ്ഥാനം ആഗ്രഹിച്ചാണ് ചാണ്ടി ഉമ്മൻ സതീശന്റെ പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നത്. രാജ്‌മോഹൻ ഉണ്ണിത്താനും സതീശനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി.
 
ചാണ്ടി ഉമ്മനും മറിയാമ്മ ഉമ്മനും ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തിയത് സതീശനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. സതീശന്റെ കാബിനറ്റിൽ ഒരു സ്ഥാനം മോഹിക്കുന്ന ചാണ്ടി ഉമ്മൻ താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതും സതീശനൊപ്പമാണ് താനെന്ന് വരുത്തിതീർക്കാനാണ്. 
 
നിലവിൽ മന്ത്രിസഭയിലുള്ള ആരെങ്കിലും കെപിസിസി അധ്യക്ഷനായാൽ ഭാവിയിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. അല്ലെങ്കിൽ രണ്ടര വർഷം ആകുമ്പോൾ പുനഃസംഘടനയുണ്ടാകും. ഈ അവസരങ്ങളിൽ മന്ത്രിസഭയിലേക്ക് കയറിപറ്റാൻ ചാണ്ടി ഉമ്മൻ ആഗ്രഹിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശൻ അനുകൂലിയായി ചാണ്ടി ഉമ്മൻ മാറിയിരിക്കുന്നത്. 
 
അതേസമയം ഷാഫിയെ കെപിസിസി അധ്യക്ഷനാക്കാനാണ് കെ.സി.വേണുഗോപാൽ ആഗ്രഹിക്കുന്നത്. ഷാഫിയുടെ വരവിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് സതീശൻ രാജ്‌മോഹൻ ഉണ്ണിത്താനെ ഇറക്കിയത്. ഉടനെ ഉണ്ണിത്താനെ പിന്തുണച്ച് ചാണ്ടി ഉമ്മനും മറിയാമ്മ ഉമ്മനും എത്തിയതോടെ കെ.സി.വേണുഗോപാലിനെതിരായ സതീശന്റെ തന്ത്രങ്ങളാണ് ഇതെല്ലാമെന്ന് വ്യക്തമായി. Also Read: രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ