1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cheranalloor Accident Case Court

ചേരാനല്ലൂർ വാഹനാപകടം: സംഭവത്തിന് പിന്നാലെ ജഡ്ജിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഫോണിൽ സംസാരിച്ചു

Cheranalloor Case, Judge Arrested, Cheranalloor Judge Arrest
Cheranalloor Accident Case

ചേരാനല്ലൂർ വാഹനാപകട കേസിൽ സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിനെതിരെ പെട്ടെന്ന് നടപടിയെടുക്കാൻ കാരണം മുഖ്യപ്രതിയായ 17 കാരന്റെ പിതാവ് അഡിഷണൽ ജഡ്ജിയുമായി ഫോണിൽ സംസാരിച്ചത്. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിയുമായി സിറ്റി പൊലീസ് കമ്മിഷണർ ഫോണിൽ സംസാരിച്ചതു ഗുരുതരവീഴ്ചയാണെന്നും സ്വാധീനത്തിനു വഴങ്ങിയെന്ന ചീത്തപ്പേരുണ്ടാകുമെന്നുമുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്കു ലഭിച്ചതോടെയാണ് അടിയന്തര നടപടി.
 
ആഭ്യന്തരമന്ത്രിക്ക് കേസിലെ പൊലീസ് സമീപനത്തിൽ കടുത്ത അതൃപ്തിയുണ്ട്. സർക്കാരിനും വകുപ്പിനും പൊലീസ് സേനയ്ക്കും പേരുദോഷമുണ്ടാക്കിയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അതൃപ്തി. നടപടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ മാത്രമായി ഒതുക്കേണ്ടെന്നും കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മേലുദ്യോഗസ്ഥർക്കെതിരെയും വേണമെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു. 
 
അതേസമയം ചോരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാറിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവായ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. എറണാകുളം പൊലീസ് ക്ലബിലേക്ക് ജഡ്ജിയെ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കുട്ടിക്ക് പ്രയപൂർത്തിയാകാത്തതിനാൽ ആർസി ഓണറായ പിതാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു. 
അടുത്ത ലേഖനം
'എല്ലാം ഞാൻ കാരണം'; നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പ് ജയത്തിന്റെ പേറ്റന്റ് അടിച്ചുമാറ്റി ട്രംപ്