1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CP John KSRTC Women Remarks

'മാപ്പ്...മാപ്പ്...'; സ്ത്രീകളെ അധിക്ഷേപിച്ച പരാമർശത്തിൽ ക്ഷമാപണം നടത്തി മന്ത്രി

പറഞ്ഞതിൽ തെറ്റുപറ്റി. ശരിയായ കാര്യമല്ല

CP John
CP John

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ താൻ നടത്തിയ പരാമർശം തെറ്റായി പോയെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. വാക്കുകൾ ശ്രദ്ധിക്കണമായിരുന്നെന്നും തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. 
 
പറഞ്ഞതിൽ തെറ്റുപറ്റി. ശരിയായ കാര്യമല്ല. ആർക്കെങ്കെലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ മാപ്പ്. സ്ത്രീകളെ അധിക്ഷേപിക്കാൻ വേണ്ടി പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഖേദപ്രകടനം എത്തിയത്. 
 
അങ്ങനെ പറയാൻ പാടില്ലായിരുന്നു. സർക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പ്രതികരിച്ചു. ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണോ എന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സി പി ജോണിന്റെ മറുപടി.
അടുത്ത ലേഖനം
ഇന്ത്യന്‍ ഏജന്റുമാര്‍ പാകിസ്ഥാനില്‍ 30 ലധികം ഭീകരരെ വധിച്ചു: ലഷ്‌കര്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍