1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. DK Shivakumar Karnataka CM

ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി

DK Shivakumar Karnataka CM
കർണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെയാണ് ഡി.കെ.ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. 
 
ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു. 
 
ഡി.കെ.ശിവകുമാർ കാബിനറ്റിൽ അംഗങ്ങളായ 13 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ആഭ്യന്തരമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യും മന്ത്രിസഭയിൽ ഇടംപിടിച്ചു. 
About Writer
WEBDUNIA