1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kaladi University Nafeesathul Misriya SFI

മിസ്രിയ, ഈ വിജയം നിങ്ങളുടേത് കൂടിയാണ്

Nafeesathul Misriya, SFI, Kaladi University Nafeesathul Misriya SFI, Kaladi University Issue
Nafeesathul Misriya

കാലടിയിലെ വിദ്യാർഥി സമരത്തെ കുറിച്ച് പൊതുജനങ്ങളിൽ വലിയൊരു പങ്കും അറിയുന്നത് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് നഫീസത്തുൽ മിസ്രിയ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ പരസ്യ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ്. കാലടിയിലെ അനീതിക്കെതിരെ മന്ത്രി സംസാരിക്കുന്ന വേദിയിൽ കയറിനിന്നാണ് മിസ്രിയ പ്രതിഷേധമറിയിച്ചത്. 
 
അതിനുപിന്നാലെ വലതുപക്ഷം ആ വിദ്യാർഥിനിക്കെതിരെ നടത്തിയ സൈബർ ആക്രമണങ്ങൾക്ക് കൈയും കണക്കുമില്ല. മിസ്രിയ ക്യാംപസ് ഫ്രണ്ടിന്റെ മുൻ പ്രവർത്തകയാണെന്നും തീവ്ര സ്വഭാവക്കാരിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതായി കുപ്രചരണം നടത്തി. മിസ്രിയയെ മോട്ടറാക്കി വിട്ട് നേതാക്കൾ കൈകൊട്ടി ചിരിക്കുകയാണെന്ന് വലതുപക്ഷം പരിഹസിച്ചു. കോടതിയിൽ നിന്ന് കാലടിയിലെ വിദ്യാർഥികൾക്ക് അനുകൂലമായ വിധി വരുമ്പോൾ സിസ തോമസിന്റെയും റോജിയുടെയും നെറികെട്ട സമീപനങ്ങളെ പൊതുമധ്യത്തിൽ ചർച്ചയാക്കിയ മിസ്രിയയുടെ കൂടി വിജയമാണ്. ലൈംഗിക ചുവയോടെയുള്ള, വൃത്തികെട്ട ഭാഷയിലുള്ള, കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണമാണ് ആ പെൺകുട്ടി നേരിട്ടത്. 
 
വാർത്തയാകാത്ത സമരത്തെ കേരളത്തിൽ വലിയ ചർച്ചയാക്കിയ, ഇത്തിരി വൈകി ആണെങ്കിലും കാലടിയിൽ വലിയ നീതികേട് നടന്നിട്ടുണ്ടെന്ന് വലതുപക്ഷത്തെ ചെറിയൊരു വിഭാഗത്തെയെങ്കിലും ബോധ്യപ്പെടുത്തി സഖാവ് നഫീസത്തുൽ മിസ്രിയയ്ക്ക് കൂടി അവകാശപ്പെട്ടതാണ് കോടതിയിൽ നിന്ന് ലഭിച്ച അനുകൂല ഉത്തരവ്. ഈ വിജയം മിസ്രിയയ്ക്ക് കൂടി അവകാശപ്പെട്ടതാണ്..! Also Read: വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വേണുഗോപാൽ ശക്തനാകുന്നു, സതീശൻ അങ്കലാപ്പിൽ; കോൺഗ്രസിൽ യുദ്ധമോ?