1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ 26കാരന്‍ കുത്തേറ്റുമരിച്ചു

Kannur
കണ്ണൂരില്‍ 26കാരന്‍ കുത്തേറ്റുമരിച്ചു. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവെന്ന യുവാവാണ് മരിച്ചത്. ആദിവാസി വിഭാഗത്തില്‍ പെടുന്ന യുവാവിനെ വീടിനുള്ളിലാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇരിക്കൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
പുതുവത്സരാഘോഷങ്ങള്‍ രാത്രി 12 മണിയോടെ അവസാനിപ്പിക്കണം; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്