1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Update July 27

Kerala Weather: വീണ്ടും മഴയെത്തി ! ന്യൂനമർദ്ദം ഇഫക്ട്

അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം, കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) മാറാൻ സാധ്യത

Kerala Weather Today, Kerala Rain Alert, Kerala Rain News Kerala Weather Update July 27, IMD Kerala Weather, കേരള കാലാവസ്ഥ, കേരള മഴ മുന്നറിയിപ്പ്, കേരള മഴ വാർത്ത, കേരള വെതർ അപ്ഡേറ്റ്, കേരള മഴ അപ്ഡേറ്റ്
Kerala Weather: സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന  ന്യൂനമർദം (Low Pressure Area) തീവ്രന്യൂനമർദമായി (Depression) ശക്തിപ്രാപിച്ചു. 
 
അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം, കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) മാറാൻ സാധ്യത. തുടർന്ന് ഇന്ന് ഉച്ചയോടെ വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിലായി കരയിൽ പ്രവേശിച്ചേക്കും.
 
പടിഞ്ഞാറൻ രാജസ്ഥാനും  സമീപപ്രദേശങ്ങൾക്കും മുകളിലായി  മറ്റൊരു ന്യൂനമർദ്ദം (Low-Pressure Area)  തുടരുന്നു. ജൂലൈ 30 വരെയുള്ള ദിവസങ്ങളിൽ  നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ജൂലൈ 30 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 
 
മധ്യ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഒഡിഷ, പശ്ചിമ ബംഗാൾ തീരം, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യബന്ധനത്തിനു വിലക്കില്ലെങ്കിലും ജാഗ്രത പാലിക്കുക. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലഹരി കച്ചവടം: ഇടനിലക്കാരിയായ അധ്യാപിക പിടിയിൽ