1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kottayam woman wedding

വിവാഹത്തിന് മണിക്കൂറുകൾ ബാക്കി; വധു മുങ്ങി

ഇടുക്കി കാന്തല്ലൂർ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്‌ജിൽ നിന്ന് ഇന്നലെ കാണാതായത്.

Kottayam
വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്‌ജിൽ നിന്ന് ഇന്നലെ കാണാതായത്. 
 
ഏറ്റുമാനൂർ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്‌ജിൽ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
കടൽ 52 അടി വരെ ഉയരും, 40 ലക്ഷം വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ദുരന്തം ആവർത്തിക്കുമോ എന്ന ഭയത്തിൽ ശാസ്ത്രലോകം