1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവം: പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kozhikode
കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കേസിലെ പ്രതികളായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെജെ ജോസ്, വിവി ജോസഫ്, കെഎസ്ഇബി, എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറുശതമാനം പലിശയും ചിലവും നല്‍കണമെന്നും വിധിയില്‍ പറയുന്നു. താമരശേരി കട്ടിപ്പാറ സ്വദേശി ശ്രീനേഷാണ് മരണപ്പെട്ടിരുന്നത്. 28 വയസായിരുന്നു. കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായിരുന്നു വൈദ്യുതി വേലി നിര്‍മിച്ചിരുന്നത്. 
അടുത്ത ലേഖനം
വരുന്നത് 'അസാനി' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനക്കും, ജാഗ്രത