1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് മുക്കം എന്‍ഐറ്റിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Kozhikode
കോഴിക്കോട് മുക്കം എന്‍ഐറ്റിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സിവില്‍ എഞ്ചിനീയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ അജയകുമാറും ഭാര്യ ലിനിയുമാണ് മരിച്ചത്. ഇവരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് പറയുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് അജയകുമാര്‍ ആത്മഹത്യ ചെയ്തത്. 
 
അതേസമയം പൊള്ളലേറ്റ ഇവരുടെ എട്ടാം ക്ലാസുകാരനായ മകന്‍ ചികിത്സയിലാണ്. ഇവര്‍ താമസിച്ചിരുന്ന കോട്ടേഴ്‌സില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധിച്ച് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അടുത്ത ലേഖനം
വിദ്യാര്‍ഥികളുമായി ചീറിപ്പാഞ്ഞ് ബസ്; അപകട സമയത്ത് വേഗത മണിക്കൂറില്‍ 97.5 കിലോമീറ്റര്‍, കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമം !