1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC to purchase more buses

റൂട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ എംഎല്‍എമാര്‍, 30ന് മുന്‍പ് അന്തിമ തീരുമാനം; കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി

MLAs to suggest routes
തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സിക്ക് ബസുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കി. ബന്ധപ്പെട്ട എം.എല്‍.എമാര്‍ ശുപാര്‍ശ ചെയ്യുന്ന റൂട്ടുകളില്‍ ഈ ബസുകള്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി. അനുമതി നല്‍കും. പ്രാദേശിക മേഖലകളിലെ യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
2026-27 സാമ്പത്തിക വര്‍ഷത്തേക്ക് 'നിയമസഭാ മണ്ഡലം ആസ്തി വികസന പദ്ധതി' പ്രകാരം ഒരു എം.എല്‍.എയ്ക്ക് മൂന്ന് ബസുകള്‍ വരെ വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. സീറ്റിംഗ് ശേഷി, ഇന്ധന തരം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുമായി (സി.എം.ഡി.) ആലോചിച്ച് തീരുമാനിക്കും. ഇതിനാവശ്യമായ തുക ലഭ്യമാക്കുന്നതിനായി നികുതിയും രജിസ്‌ട്രേഷന്‍ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള ആകെ ചെലവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സി.എം.ഡി. ഈ മാസം 30-നകം സമര്‍പ്പിക്കേണ്ടതാണ്. 
 
ബസുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള ജനപ്രതിനിധികള്‍ തങ്ങളുടെ വിഹിതം വകയിരുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 15-നകം ജില്ലാ കളക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫണ്ട് ലഭ്യമാവുകയും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്താലുടന്‍ സി.എം.ഡി.യെ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥനായി (Implementing Officer) നിശ്ചയിച്ചുകൊണ്ട് കളക്ടര്‍മാര്‍ ഏഴ് ദിവസത്തിനുള്ളില്‍ ഭരണാനുമതി നല്‍കും.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം