1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Liquor trafficking cpm leader arrested

മദ്യക്കടത്ത്: സി.പി.എം നേതാവും കൂട്ടരും അറസ്റ്റിൽ

Liquor
പാലക്കാട്: അനധികൃതമായി രണ്ടു കാറുകളിലായി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും മറ്റു രണ്ടു പേരും പോലീസ് പിടിയിലായി. സി.പി.എം.ചെർപ്പുളശേരി ഹൈസ്‌കൂൾ റോഡ് മുൻ ബ്രാഞ്ച് സെക്രട്ടറി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുരേഷ് ബാബു, ചെർപ്പുളശേരി സ്വദേശി പ്രമോദ്, പൊന്നാനി സ്വദേശി അബ്ദുൽ ഹക്കിം എന്നിവരാണ് പിടിയിലായത്.
 
ഇവർ മൂവരും ചേർന്ന് 270 ലിറ്റർ മദ്യം 600 കുപ്പികളിലായാണ് രണ്ടു കാറുകളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കാറുകളും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെർപ്പുളശേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
 
മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യം അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും വഴിയാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  
 
അടുത്ത ലേഖനം
വിഴിഞ്ഞം സമരം: സമര നേതാവിന്റെ ഭാര്യയ്ക്ക് 11 കോടിയുടെ വിദേശ ഫണ്ട്