അനുബന്ധ വാര്ത്തകള്
- Kerala Rain : സംസ്ഥാനത്ത് കാലവർഷം നാളെയെത്തും, ഇന്ന് കനത്ത മഴ, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- Monsoon: വൈകിയാണെങ്കിലും മൺസൂൺ തൊട്ടരികെ; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- Kerala Monsoon : കാലവർഷം ബുധനാഴ്ചയോടെ കേരളത്തിൽ, അതിശക്തമായ മഴയ്ക്ക് സാധ്യത
- Kerala Rain : സ്കൂൾ തുറക്കുമ്പോൾ പെരുമഴ, ജൂൺ ആദ്യവാരത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് അലർട്ടുള്ളത് 9 ജില്ലകളിൽ
- Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
Kerala Weather: 'ദേ എത്തി കാലവർഷം'; സംസ്ഥാനത്ത് മഴ കനക്കും, വേണം ജാഗ്രത
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു
Kerala Weather
Kerala Monsoon: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ നാലോടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ (തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങൾ, വടക്കുകിഴക്കൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ ഉൾപ്പെടെ) കാലവർഷം വ്യാപിക്കാൻ സാധ്യത.
തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
ജൂൺ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ (Heavy rainfall) / അതിശക്തമായ മഴയ്ക്ക് (Heavy to Very Heavy rainfall) സാധ്യത. ജൂൺ 6 വരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സംസ്ഥാനത്ത് സാധ്യത.