1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. November 24 School Holidays

അഞ്ച് താലൂക്കുകളിൽ നാളെ സ്‌കൂളുകൾക്ക് അവധി

Holiday
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നാളെ (നവംബർ 24) അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
അതേസമയം, നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.
അടുത്ത ലേഖനം
കേരളോത്സവം 2026: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്രിക്കറ്റിൽ അരിമ്പൂർ ജേതാക്കൾ