1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Oommen chandi on CM candidate

ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ, സ്ഥാനാർത്ഥിത്വം തള്ളാതെ ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി
നിയമസഭാ സ്ഥാനാർത്ഥിത്വം തള്ളാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നിയമസഭാ സ്ഥാനാർത്ഥിത്വത്തെ പറ്റിയും ആരായിരിക്കും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നതിനെ പറ്റിയും ഉമ്മൻ ചാണ്ടി മനസ്സ് തുറന്നത്. മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ എന്ന സാധ്യത തള്ളികളയാതിരുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല അർഹനാണെന്നും അഭിപ്രായപ്പെട്ടു.
 
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന തരത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. അക്കാര്യത്തെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് അദ്ദേഹം അർഹനുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം എഐസിസി നേതൃത്വത്തിനെതിരെ നേതാക്കൾ കത്തയച്ചതിനെ ഉമ്മൻ ചാണ്ടി അനുകൂലിച്ചു. പാർട്ടി നേതൃത്വത്തിന് കത്തയച്ചതിൽ ഒരു തെറ്റുമില്ല. കത്ത് പുറത്തുവന്നതാണ് മാത്രമാണ് അതിനുള്ളിലെ പ്രശ്‌നമെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
അടുത്ത ലേഖനം
വ്യാജൻമാർ വിലസുന്നു, മെസഞ്ചറിൽ നിയന്ത്രണങ്ങളുമായി ഫെയ്സ്ബുക്