1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Sankhumukham Kadakampally

പോക്സോ കേസിലെ പ്രതിയെ പോലീസ് പിടികൂടി

Pocso
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പേട്ട പോലീസ് പിടികൂടി. കടകംപള്ളി അണമുഖം പള്ളിവിളാകത്ത് വീട്ടിൽ സൂരജ് എന്ന ഇരുപത്താറുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒമ്പതാം തീയതിയായിരുന്നു സംഭവം. വീട്ടിൽ നിന്ന് പഠിക്കാനായി പുറത്ത് പോയ പെൺകുട്ടിയെ ബലം പ്രയോഗിച്ചു കടകംപള്ളി സ്പിന്നിംഗ് മില്ലിന് പിറകു വശത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വീരാജിന്റെ നേതൃത്വത്തിൽ സി.ഐ. റിയാസ് രാജയുടെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
അടുത്ത ലേഖനം
സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി