1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pocso Case Tamilnadu

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ അറസ്റ്റില്‍

Pocso Case
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ഇവാഞ്ചിലിക്കല്‍ ലുതേരാന്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തോമസ് സാമുവലാണ് അറസ്റ്റിലായത്. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ഒന്‍പത് വിദ്യാര്‍ത്ഥികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്. മറ്റൊരു സ്‌കൂളിലെ കണക്ക് അധ്യാപകനായ ആരോഗ്യ അരുള്‍ തോമസാണ് അറസ്റ്റിലായത്. ഇയാള്‍ പരീക്ഷ ഡ്യൂട്ടിക്കിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് 11മുതല്‍ 14 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനു നേരെ ജാഗ്രത പാലിക്കുക