സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെയാണ് വർധിച്ചിരിക്കുന്നത്
വൈദ്യുതി ക്ഷാമത്തിൽ പരിഹാരം കാണാതെ സംസ്ഥാന സർക്കാർ. മഴ പെയ്യാത്തതുകൊണ്ട് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ രാത്രി കാലങ്ങളിലെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാ വാട്ട് വരെയാണ് വർധിച്ചിരിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി നിലപാട്.
ഇന്നലെ രാത്രി മൂന്ന് തവണ പവർകട്ട് ഉണ്ടായ സ്ഥലങ്ങളുണ്ട്. നഗര പ്രദേശങ്ങളിൽ അടക്കം അരമണിക്കൂർ വീതം രണ്ടും മൂന്നും തവണ വൈദ്യുതി നിയന്ത്രണമുണ്ടായി. ജൂലൈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണവുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. ലോകകപ്പ് കാരണം വൈദ്യുതി ഉപഭോഗം കൂടിയെന്നും അതിനാൽ നിയന്ത്രണം ഇല്ലാതെ മുന്നോട്ടു പോകാനാവില്ലെന്നും വൈദ്യുതി വകുപ്പ് പറയുന്നു.