1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Priyadarshini Project a Huge Success

പ്രിയദര്‍ശിനി പദ്ധതി വന്‍വിജയം: മന്ത്രി സിപി ജോണ്‍

Priyadarshini Scheme, VD Satheesan, Kerala News, Women free Travel,KSRTC
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസി മുഖേന നടപ്പാക്കിയ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കുമുള്ള 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതി വന്‍വിജയമായതായി മന്ത്രി സി പി ജോണ്‍. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ തിരുവനന്തപുരം വഴുതക്കാട് ട്രാന്‍സ് ടവറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
പ്രിയദര്‍ശിനി പദ്ധതിയില്‍ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തില്‍ നിന്ന് 12.71 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ കെഎസ്ആര്‍ടിസി യാത്രക്കാരില്‍ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുന്നാള്‍ എഞ്ചിനീയറിങ് കോളേജിന്റെ സഹായത്തോടെ പദ്ധതിയുടെ സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങള്‍ പഠിക്കും.
 
പൊതുഗതാഗത ഉപയോഗം വര്‍ധിച്ചതോടെ കാര്‍ബണ്‍ ഡയോക്സൈഡ് പുറം തള്ളല്‍ ഗണ്യമായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. കാര്‍ബണ്‍ ഡയോക്സൈഡ് പെര്‍ക്യാപ്പിറ്റ പുറം തള്ളലില്‍ 100 കിലോഗ്രാം കുറവ് വന്നു. (ആയിരം യാത്രക്കാര്‍ക്ക് 504 കിലോഗ്രാം എന്നത് 404 കിലോഗ്രാം ആയി കുറഞ്ഞു). കെഎസ്ആര്‍ടിസി ആപ്പിലൂടെ ലഭിച്ച പ്രതികരണങ്ങളില്‍ 11572 പേര്‍ പദ്ധതിക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗവി, നെല്ലിയാമ്പതി, പൊന്മുടി, മലക്കപ്പാറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും ശ്രദ്ധേയമായ വര്‍ധന ഉണ്ടായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക