1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajmohan Unnithan KC Venugopal KPCC

'കൂടുതൽ കളിച്ചാൽ ഷാഫിയെ നാറ്റിച്ചിരിക്കും'; കെപിസിസിക്കും വഴങ്ങാതെ ഉണ്ണിത്താൻ

Rajmohan Unnithan, Shafi parambil, Congress, Rajmohan and Shafi
രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടി ഷാഫി പറമ്പിൽ. രാജ്‌മോഹൻ ഉണ്ണിത്താൻ വിവാദ പരാമർശങ്ങൾ നടത്തിയിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും അതിലൊന്നും ഷാഫി പ്രതികരിച്ചിട്ടില്ല. 
 
ഉണ്ണിത്താനെ അനുനയിപ്പിക്കാൻ കെപിസിസി ശ്രമിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാജ്‌മോഹൻ ഉണ്ണിത്താനെ ഫോണിലൂടെ ബന്ധപ്പെട്ടു. പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് സണ്ണി ജോസഫ് അഭ്യർഥിച്ചത്. എന്നാൽ തന്നെ പ്രകോപിപ്പിച്ചാൽ ഷാഫിക്കെതിരെ ഇനിയും രംഗത്തെത്തുമെന്നാണ് ഉണ്ണിത്താൻ കെപിസിസി അധ്യക്ഷനോട് പറഞ്ഞത്. 
 
ഷാഫിക്കെതിരായ തെളിവുകൾ തന്റെ കൈവശം ഉണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. കൂടുതൽ കളിച്ചാൽ ഷാഫിയെ പരസ്യമായി നാറ്റിച്ചിരിക്കും എന്നാണ് രാജ്‌മോഹന്റെ നിലപാട്. ഷാഫി അവസരവാദിയാണെന്നും ഉണ്ണിത്താൻ പറയുന്നു. 
 
അതേസമയം കോൺഗ്രസിലെ ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാകുകയാണ്. ഷാഫി പറമ്പിലിനെ വെട്ടാൻ രാജ്മോഹൻ ഉണ്ണിത്താനെ കളത്തിലിറക്കിയത് മുഖ്യമന്ത്രി വി.ഡി.സതീശനാണ്. ഷാഫിയെ കെപിസിസി അധ്യക്ഷനാക്കാൻ നീക്കങ്ങൾ നടക്കുന്നതായി മനസിലാക്കിയ സതീശൻ തുടർന്നും രാജ്മോഹൻ ഉണ്ണിത്താനെ ഉപയോഗിച്ച് ഗ്രൂപ്പ് പോര് ചൂടുപിടിപ്പിച്ചു നിർത്തും. 
 
നേരത്തെ ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും സതീശനെ പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാൽ പീഡനക്കേസിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മുതൽ ഷാഫി മറുകണ്ടം ചാടി. ഇപ്പോൾ കെ.സി.വേണുഗോപാലിനൊപ്പമാണ് ഷാഫി. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്റെ നോമിനിയായി ഷാഫിയെ കൊണ്ടുവന്ന് സതീശന്റെ ഒറ്റയാൾ ഭരണത്തിന് പൂട്ടിടാനാണ് വേണുഗോപാലിന്റെ പ്ലാൻ. ഇത് മനസിലാക്കിയാണ് സതീശൻ ഒരു മുഴം മുൻപേ എറിഞ്ഞത്. Also Read: ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം
അടുത്ത ലേഖനം
മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചുകിടന്നത് 36 മണിക്കൂർ !