1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram 2022

ഇത്തവണ തൃശൂര്‍ പൂരത്തിന് 14 ലക്ഷം പേര്‍ എത്തിയേക്കും

Thrissur Pooram
ഇത്തവണ തൃശൂര്‍ പൂരത്തിന് മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം ആളുകള്‍ എത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏകദേശം 14 ലക്ഷം പേരെ തൃശൂര്‍ പൂരത്തിന് പ്രതീക്ഷിക്കാമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാധാരണ 10 ലക്ഷം പേരാണ് തൃശൂര്‍ പൂരത്തിന് എത്താറുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം തൃശൂര്‍ പൂരം ആചാരം മാത്രമായാണ് നടത്തിയത്. ജനത്തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സേനയെ വേണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 
 
അടുത്ത ലേഖനം
സെൻസെക്‌സ് 574 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ