1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vaikom Muhammed Basheer Orma Dinam

Vaikom Muhammed Basheer: ജൂലൈ അഞ്ച്, വൈക്കം മുഹമ്മദ് ബഷീറിനെ ഓർക്കാം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ

Basheer Memory, Vaikom Muhammad Basheer, Vaikom Muhammad Basheer July 5, ബഷീര്‍ ഓര്‍മ ദിനം, വൈക്കം മുഹമ്മദ് ബഷീര്‍, ബഷീര്‍ ഓര്‍മ ദിനം, ജൂലൈ 5 ബഷീര്‍ ദിനം, ബഷീറിന്റെ പ്രധാന കൃതികള്‍
Vaikom Muhammed Basheer: 2026 ജൂലൈ അഞ്ച്, വിശ്വ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് 32 വർഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീർ വിടവാങ്ങിയത്. കഥകളുടെ സുൽത്താൻ എന്നാണ് ബഷീർ അറിയപ്പെടുന്നത്. 
 
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്ത് തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. 1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിലാണ് മരണം. 50-ാം വയസ്സിലാണ് ബഷീർ വിവാഹിതനായത്. ഫാത്തിമ ബീവിയാണ് ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 
 
ബഷീറിന്റെ പ്രധാന കൃതികൾ
 
നോവൽ : ബാല്യകാല സഖി ( 1944), പാത്തുമ്മയുടെ ആട് ( 1959), ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് (1951), മാന്ത്രികപ്പൂച്ച (1968), താരാസ്പെഷ്യൽസ് (1968), പ്രേമ ലേഖനം (1943), ജീവിതനിഴൽപ്പാടുകൾ (1954), ആനവാരിയും പൊൻകുരിശും (1953), സ്ഥലത്തെ പ്രധാന ദിവ്യൻ (1951), മുച്ചീട്ടുകളിക്കാരന്റെ മകൾ (1951) മരണത്തിന്റെ നിഴലിൽ (1951) ശബ്ദങ്ങൾ (1947) മതിലുകൾ (1965)
 
കഥകൾ : ആനപ്പൂട (1975), ജന്മദിനം (1945), വിശപ്പ് (1954) വിശ്വവിഖ്യാതമായ മൂക്ക് (1954), ഓർമ്മക്കുറിപ്പ് (1946), പാവപ്പെട്ടവരുടെ വേശ്യ (1952), ഒരു ഭഗവദ് ഗീതയും കുറെ മുലകളും (1967), ഭൂമിയുടെ അവകാശികൾ (1977), ചിരിക്കുന്ന മരപ്പാവ (1975), വിഡ്ഢികളുടെ സ്വർഗം (1948), യാ ഇലാഹി പ്രേം പാറ്റ (മരണാനന്തരം 2000)
 
ലേഖനങ്ങൾ : അനർഘ നിമിഷം (1946), സ്മരണകൾ എം.പി.പോൾ (1991), ഓർമ്മയുടെ അറകൾ (1973), ഡി.സി.യും ഒരു ഉണ്ടക്രിസ്ത്യാനിയും, അനുരാഗത്തിന്റെ ദിനങ്ങൾ (1983)
 
പലവക : ശിങ്കിടിമുങ്കൻ (1991), നേരും നുണയും (1969), ചേവിയോർക്കുക അന്തിമകാഹളം (1992), ഭാർഗ്ഗവീ നിലയം ( തിരക്കഥ, 1985), കഥാബീജം (നാടകം 1945)
 
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയും നാഷണൽ ബുക്ക് ട്രസ്റ്റുമാണ് പ്രസാധകർ.
 
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നീ കൃതികൾ ഡോ.റൊണാൾഡ് ആഷർ ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തു സ്‌കോട്ട്ലാൻഡിലെ എഡിൻബറോ യൂണിവേഴ്സിറ്റിയിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികൾ ഓറിയന്റ് ലോങ് മാൻ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ചു.
 
മതിലുകൾ അതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കി. എം.എ.റഹ്‌മാൻ 'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററി നിർമ്മിച്ചു.
 
ഡി.സി. ബുക്സ് 1992 ൽ ബഷീർ സമ്പൂർണകൃതികൾ പ്രസദ്ധീകരിച്ചു-അത്യപൂർവ്വമായ ചിത്രങ്ങളോടൊപ്പം.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക