1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Charter Aircraft Charges

Breaking News: മുഖ്യമന്ത്രിയുടെ വിവാദ പറക്കൽ; ചെലവ് 20 ലക്ഷം ! ഇൻവോയ്‌സ് പുറത്ത്

VD Satheesan, Satheesan Charter Aircraft, VD Satheesan Aircraft, VD Satheesan Sanghi
VD Satheesan

Breaking News: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്വകാര്യ വിമാന പറക്കലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടകയിലെ കേലചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് മുഖ്യമന്ത്രിയുടെ വിവാദ പറക്കൽ. യാത്രയുടെ സ്‌പോൺസർ സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ കമ്പനിയായ ചിപ്‌സൺ ഏവിയേഷൻ ആണ്. 
 
ഇൻവോയ്‌സ് പുറത്ത് 
 
കേളചന്ദ്ര ലോജിസ്റ്റിക്‌സ് ചിപ്‌സൺ ഏവിയേഷന് നൽകിയ ഇൻവോയ്‌സ് പുറത്തായി. ഈ വിവരങ്ങൾ സർക്കാർ പോലും പുറത്തുവിടാതിരിക്കെയാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് തന്നെ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയത്. ഇൻവോയ്‌സിൽ മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന് 19,88,595 രൂപയുടെ ചെലവുണ്ടെന്ന് കാണിച്ചിരിക്കുന്നു. 20 ലക്ഷം രൂപയോളം മുഖ്യമന്ത്രിയുടെ വിവാദ പറക്കലിനായി ചെലവാക്കാൻ ചിപ്‌സൺ ഏവിയേഷൻ തയ്യാറായത് എന്തിനാണെന്ന ദുരൂഹതയാണ് ഇനി അവശേഷിക്കുന്നത്. 
 
വിവരങ്ങൾ ചോർന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
 
വിവാദ വിമാന യാത്രയുടെ വിവരങ്ങൾ ചോർന്നതിൽ മുഖ്യമന്ത്രി വി.ഡി.സതീശന് അതൃപ്തി. വാർത്താസമ്മേളനത്തിൽ പലതവണ മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും വിവാദ വിമാന പറക്കലിനെ കുറിച്ച് സതീശൻ വെളിപ്പെടുത്തിയിരുന്നില്ല. ആരുടെ വിമാനമാണെന്നോ, എന്തിനാണ് സ്‌പോൺസർഷിപ്പെന്നോ, എത്ര ചെലവ് വന്നെന്നോ വെളിപ്പെടുത്താൻ സതീശൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടായിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ് ക്യാംപിൽ നിന്ന് തന്നെ സതീശനെതിരായ നീക്കം നടന്നിരിക്കുന്നത്. കെ.സി.വേണുഗോപാൽ പക്ഷമാണ് ഇതിന്റെ പിന്നിലെന്നാണ് ആക്ഷേപം. 
സതീശൻ പ്രതിരോധത്തിൽ
 
ഹെലികോപ്റ്റർ കരാർ നീട്ടുന്നതിന് വേണ്ടി ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് മുഖ്യമന്ത്രി വി.ഡി.സതീശന് നൽകിയ കൈക്കൂലിയാണ് വിമാനയാത്രയുടെ ചെലവെന്നാണ് വിമർശനമുയർന്നിരിക്കുന്നത്. സതീശനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്തെത്താത്തതും കൂടുതൽ പ്രതിരോധത്തിലാക്കുന്നു. Also Read: എല്ലാറ്റിനും ഒരു പരിധി വേണം, ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നത് ഉൾക്കൊള്ളാനാവില്ല; കെ.എം.ഷാജിക്കെതിരെ കോൺഗ്രസ് എംഎൽഎ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചിട്ടുണ്ട്; ഡയറിയിൽ പേര് വന്നതിനെ കുറിച്ച് മുരളീധരൻ