1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Chenthi Anil Arrest

'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും'; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് (വീഡിയോ)

VD Satheesan, Chenthi Anil, Satheesan, VD Satheesan Issue, സതീശൻ, ചേന്തി അനിൽ, സതീശൻ കേസ്‌
VD Satheesan, Chenthi Anil Issue

മുഖ്യമന്ത്രി വി.ഡി.സതീശനെ നടുറോഡിൽ വെച്ച് ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്. ചതയദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രിയുടെ വാഹനം ഡിസിസി അംഗം ചേന്തി അനിൽ തടഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 
 
സംഭവം 
 
ശ്രീകാര്യത്ത് ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ പോയ മുഖ്യമന്ത്രിയെ കോൺ?ഗ്രസ് പ്രവർത്തകർ വഴിയിൽ തടയുകയായിരുന്നു. ചെമ്പഴന്തിയിലേയ്ക്കുള്ള യാത്രയാണ് പ്രവർത്തകർ തടഞ്ഞത്. മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങിയതോടെ കാര്യങ്ങൾ വഷളാകുകയായിരുന്നു. 
 
'മര്യാദയ്ക്ക് സംസാരിക്കണം' 
 
ഇതിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ വാഹനം തടഞ്ഞ ചേന്തി അനിലിനോട് കോപിച്ചു. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന് സതീശൻ പറഞ്ഞപ്പോൾ, 'മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ നീ എന്ത് ചെയ്യും' എന്നാണ് അനിൽ തിരിച്ചു ചോദിച്ചത്. ഇതോടെ സംഘർഷാവസ്ഥയായി. പൊലീസ് ഇടപെട്ട് അനിലിനെ സ്ഥലത്തുനിന്ന് മാറ്റാൻ ശ്രമിച്ചു. Also Read: അത് സുകുമാരക്കുറുപ്പല്ല; പുറത്തുവിട്ട ചിത്രം തൃശൂർ സ്വദേശിയുടേത്
 
മുഖ്യമന്ത്രി പറ്റിച്ചു ! 
 
ചതയദിന പരിപാടിക്കായി മാസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രിയുടെ തിയതി വാങ്ങിച്ചിരുന്നെന്നും പരിപാടിയിൽ പങ്കെടുക്കാതെ പോയതിനെതിരെ പ്രതിഷേധിച്ചത് ഇക്കാരണത്താൽ ആണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. വാഹനം നിർത്തിച്ച പ്രവർത്തകരോട് വണ്ടിയിൽ നിന്നും ഇറങ്ങിയ മുഖ്യമന്ത്രി വളരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നും മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാൽ അവസാന ദിവസം പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടർന്ന് സംഘാടകർ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.


അനിൽ അറസ്റ്റിൽ 
 
സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തു. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ചാണ് അനിലിനെ ചതയദിനാഘോഷം നടന്ന സ്ഥലത്ത് നിന്നാണ് അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
 
ഗ്രൂപ്പ് വഴക്ക് 
 
വി.ഡി.സതീശനെതിരെ കോൺഗ്രസിൽ വലിയ വികാരമുയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിവാദവും. ഇതെല്ലാം ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് അറസ്റ്റിനു പിന്നാലെ ചേന്തി അനിൽ പറഞ്ഞു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സോണിയാ ഗാന്ധിയുടെ കീഴിലെ യുപിഎ കാലം ഓര്‍മയുണ്ടോ?, ദിമാഗി നക്‌സലുകള്‍ ഭരണകൂടത്തെ കൈയടക്കിയതിന്റെ ഉദാഹരണമെന്ന് ആര്‍എസ്എസ് മുഖപത്രം