1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad local News

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു

Wayanad
കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു. വയനാട് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ പി സുധിയാണ് പിടിയിലായത്. വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. കെട്ടിട നിര്‍മാണം ഒരു വര്‍ഷത്തോളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്