1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian Army in Kashmir

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു

Indian Army
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുജവാന്മാര്‍ക്കാണ് പരിക്കേറ്റത്. അതേസമയം ശ്രീനഗറിലും പുല്‍വാമയിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലജുറ ഗ്രാമം സൈന്യം വളഞ്ഞിരിക്കുകയാണ്. 
അടുത്ത ലേഖനം
ചക്രവാതച്ചുഴി ഇന്ന് രൂപപ്പെട്ടേക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത