1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. MA Baby key factor in CJP Protest

'ജെൻസീ ബേബി'; ബിജെപി വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം, ഏറ്റെടുത്ത് സിജെപിയും

CJP, MA Baby, Delhi protest, CPIM, MA Baby CJP, SFI
MA Baby

രാജ്യത്ത് ബിജെപി വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിര പോരാളിയാകുകയാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് പോലും സാധിക്കാത്തതാണ് സിപിഎം ജനറൽ സെക്രട്ടറി സാധ്യമാക്കിയത്. 
 
യോജിച്ച പോരാട്ടം 
 
ബിജെപി സർക്കാരിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് എം.എ.ബേബി മനസിലാക്കി. മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂലുമായി സിപിഎം കഴിഞ്ഞ കുറേ വർഷങ്ങളായി അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നു. എന്നിട്ടും മോദിക്കെതിരായ യോജിച്ച പോരാട്ടത്തിനു ഒപ്പം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി മമതയോട് ആവശ്യപ്പെട്ടു. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനിൽക്കേണ്ട ആവശ്യകതയെ കുറിച്ച് അതാത് പാർട്ടി നേതൃത്വത്തിനു എം.എ.ബേബി കത്തയച്ചിരുന്നു. ഇവിടെ നിന്നാണ് രാജ്യം കാണുന്ന ബിജെപി വിരുദ്ധ ഐതിഹാസിക പോരാട്ടങ്ങൾക്ക് തുടക്കം. 
 
സിജെപിക്കും പ്രിയപ്പെട്ടവൻ 
 
വിദ്യാർഥികളും യുവാക്കളും അണിനിരക്കുന്ന ജന്തർ മന്തർ 2.0 പ്രക്ഷോഭത്തിലും എം.എ.ബേബിയുടെ പങ്ക് നിസ്തുലമാണ്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജിത് ദീപ്‌കെ ഒന്നിലേറെ തവണ എം.എ.ബേബിയുമായി ഫോണിൽ ബന്ധപ്പെട്ടു. എസ്.എഫ്.ഐയുടെ പൂർണ പിന്തുണയാണ് സിജെപി ആവശ്യപ്പെട്ടത്. ബിജെപി വിരുദ്ധ പോരാട്ടങ്ങളിൽ സിപിഎമ്മും എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും ഒപ്പമുണ്ടാകുമെന്ന് ബേബി സിജെപിക്ക് ഉറപ്പ് നൽകി. 
 
ജെൻസീ ബേബി 
 
പാർട്ടി സെക്രട്ടറി എന്ന നിലയിൽ എം.എ.ബേബി നടത്തുന്ന നീക്കങ്ങൾ ജനകീയമെന്നാണ് പൊതുവെ അഭിപ്രായം. അതിൽ എസ്.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകൾക്ക് ബേബി നൽകുന്ന പ്രോത്സാഹനവും പിന്തുണയും എടുത്തുപറയേണ്ടതാണ്. ഗ്യാനേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സിപിഎമ്മിന്റെ പദ്ധതികളിലില്ല. രാജ്യസഭാ എംപിമാരെ യോജിപ്പിച്ച് നിർത്തി സമരം ചെയ്യാനുള്ള ആഹ്വാനവും എം.എ.ബേബിയുടേതായിരുന്നു. Also Read: അരിമ്പൂർ തീർത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി; അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അരിമ്പൂർ തീർത്ഥകേന്ദ്ര തിരുന്നാളിന് തുടക്കമായി; അങ്ങാടി വളയെഴുന്നള്ളിപ്പ് ഞായറാഴ്ച