1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Up Murder Case News

രണ്ടാമതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി

Up Murder Case News
രണ്ടാമതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അംറോഹാ സ്വദേശി ്34കാരനായ മുഹമ്മദ് അന്‍വര്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് പിന്നാലെ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. 
 
ഇതോടെയാണ് കൊലപാതകം തെളിഞ്ഞത്. വീണ്ടും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ഭാര്യ വിസമ്മതിച്ചത് ഇയാളെ രോഷാകുലനാക്കി. പിന്നാലെ കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത ലേഖനം
വയോധികൻ മരക്കൊമ്പ് മുറിക്കവേ വീണു മരിച്ചു