ഗുരുവായൂരിൽ തെരുവുനായ ആക്രമണം; നാല് പേർക്ക് കടിയേറ്റു
Stray Dog Attack
സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. പേവിഷബാധയ്ക്കുള്ള മരുന്നിന് അടക്കം കടുത്ത ക്ഷാമം നേരിടുന്നതിനിടെയാണ് തെരുവുനായ ആക്രമണവും വർധിക്കുന്നത്.
തൃശൂർ ഗുരുവായൂരിൽ നാല് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റു. തിരുവെങ്കിടം സ്വദേശികളായ തെക്കാട്ട് വിശ്വനാഥന്റെ ഭാര്യ ലൈലജ, വടക്കൻ ലാസർ, കുറുവങ്ങാട്ട് ഹരി, അകമ്പടി പറമ്പിൽ അരുൺ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുമ്പോഴും സർക്കാർ വേണ്ടത്ര കാര്യക്ഷമമായ പ്രതിരോധ പരിപാടികൾ നടത്താത്തത് വിമർശനത്തിനു കാരണമായിട്ടുണ്ട്. അതിനൊപ്പമാണ് സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള മരുന്ന് പോലും ഉറപ്പ് വരുത്താൻ കഴിയാത്തത്.
